ബ്ലോഗ്: 2 ഭ്രമരി

ഭ്രമരി

എഴുത്ത്: അഥീന ഫാത്തിമ 
പ്രസാധകർ: Mankind literature
ഭാഷ: മലയാളം

"ഭ്രമരി". ഒരു പുസ്തകം വായിച്ചത്തിന് ശേഷവും അതിന്റെ ചില നിമിഷങ്ങൾ മനസിൽ നിശ്ശബ്ദമായി തുടരാറുണ്ടോ? അങ്ങനെ ഒരു അനുഭവം തന്നെയാണ് ഭ്രമരി നൽകുന്നത്.

അഥീന ഫാത്തിമ റിയാസ് രചിച്ച ഈ ചെറുകഥാസമാഹാരം, വലിയ സംഭവങ്ങളോ സങ്കീർണ്ണമായ കഥാപശ്ചാത്തലങ്ങളോ ഇല്ലാതെ തന്നെ മനുഷ്യജീവിതത്തിന്റെ സൂക്ഷ്മമായ വികാരങ്ങളെ അതീവ ലളിതമായി തുറന്ന് കാണിക്കുന്നു. ഓരോ കഥയും ഒരു ചെറിയ നിമിഷം പോലെ തോന്നും, പക്ഷേ അതിന്റെ അർത്ഥം വായനക്കാരന്റെ മനസ്സിൽ ഉറച്ച് നിൽക്കും.

മനുഷ്യന്റെ ഉള്ളറകളിലെ വികാരങ്ങളെയും ബന്ധങ്ങളെയും വളരെ നിശ്ശബ്ദവും ആഴമുള്ള രീതിയിൽ അവതരിപ്പിക്കുന്ന ചെറുകഥാസമാഹാരമാണ് ഭ്രമരി. ഭ്രമരി എന്ന ഈ കൃതി, ചെറിയ കഥകളിലൂടെ വലിയ ജീവിതസത്യങ്ങൾ തുറന്നുകാട്ടുന്ന ഒരു അനുഭവമായി മാറുന്നു.

ഈ പുസ്തകം ഒരു നോവൽ അല്ല, മറിച്ച് ചെറുകഥകളുടെ സമാഹാരമാണ്. ഓരോ കഥയും മനുഷ്യബന്ധങ്ങളുടെ വിവിധ ഭാവങ്ങളെ അവതരിപ്പിക്കുന്നു —
പ്രണയം, ആത്മബന്ധം, വേർപാട്, സ്വയം തിരിച്ചറിവ് എന്നിവയാണ് ഇതിലെ പ്രധാന പ്രമേയങ്ങൾ. 

കഥകൾ വായിക്കുമ്പോൾ നമ്മൾ നേരിട്ട് അനുഭവിച്ചിട്ടുള്ള ചില നിമിഷങ്ങൾ ഓർമ്മ വരും. അതാണ് ഈ പുസ്തകത്തിന്റെ വിജയം.

മനുഷ്യർക്കിടയിലെ വൈകാരിക ബന്ധങ്ങൾ, സ്വയം തിരിച്ചറിവിലേക്കുള്ള യാത്ര, എല്ലാം സഹിച്ച് നിലനിൽക്കുന്നതിനേക്കാൾ സ്വന്തമായി മുന്നോട്ട് പോകാനുള്ള ധൈര്യം, ജീവിതത്തിലെ ചെറിയ സംഭവങ്ങൾ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നതെങ്ങനെ ഈ ആശയങ്ങൾ വളരെ ലളിതമായ കഥകളിലൂടെ അവതരിപ്പിക്കുകയാണ് ഭ്രമരിയിലൂടെ.

അഥീന ഫാത്തിമ റിയാസ് എഴുതുന്ന ശൈലി വളരെ ലളിതവും ഇമോഷണലുമാണ്.
വളരെ അധികം അലങ്കാരങ്ങളില്ലാതെ, നേരിട്ട് ഹൃദയത്തെ സ്പർശിക്കുന്ന രീതിയിൽ കഥകൾ മുന്നേറുന്നു. 

-പുസ്തക കഥ

Comments